ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ട് കൊള്ള നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം കള്ളവോട്ടുകൾ ചേർത്തിരിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ......
ബംഗളുരുവിൽ ധാരാളം ബീഹാറികളുണ്ട്. ബീഹാറിലെ ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കളിൽ ഏറെയും പ്രവർത്തിക്കുന്നത് നഗരത്തിലെ കൺസ്ട്രക്ഷൻ മേഖലയിലാണ്.......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന തർക്കം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട് സുപ്രീം കോടതി. പ്രമോഷൻ വഴി എത്തുന്ന ജഡ്ജിമാരും നേരിട്ടുള്ള നിയമനം (Direct Recruit) വഴി വരുന്നവരും തമ്മിൽ സ്ഥാനക്കയറ്റത്തിലും കരിയർ പുരോഗതിയിലും നിലനിൽക്കുന്ന ഈ തർക്കത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനമായ ഈ ഇടപെടൽ.
അനുഭവസമ്പത്തും അവസര സമത്വവും:
കേസ് പരിഗണിച്ച ബെഞ്ച്, ഈ വിഷയത്തിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ നിർണായകമായേക്കാവുന്ന ഒരു സുപ്രധാന വിധിയിൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം അഥവാ പോക്സോ നിയമത്തിന്റെ (POCSO Act) നിലവിലെ പ്രയോഗത്തെക്കുറിച്ച് സുപ്രീം കോടതി ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. നിയമത്തിന്റെ ലക്ഷ്യം സംരക്ഷണം ഉറപ്പാക്കുക എന്നതാണെങ്കിലും, കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങളിലും (Consensual Relationships) ദാമ്പത്യ തർക്കങ്ങളിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വിധിയിൽ കോടതി എടുത്തുപറഞ്ഞു.
നിയമത്തിന്റെ അന്തസ്സത്ത നിലനിർത്താൻ, സർക്കാർ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി പൊതു അവബോധം സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
'റൊമാൻസ്' ക്രിമിനൽവൽക്കരിക്കപ്പെടുമ്പോൾ
കൗമാരപ്രായത്തിൽ പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്ന ആൺകുട്ടികൾക്കെതിരെ POCSO നിയമം പ്രയോഗിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ......
ന്യൂഡൽഹി: വാട്സാപ്പ് ഉപയോക്താക്കളുടെ ഡേറ്റ പരസ്യ ആവശ്യങ്ങൾക്കായി മറ്റ് മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക് വിലക്കിയ മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) റദ്ദാക്കി. അതേസമയം, 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതാണെന്ന കണ്ടെത്തൽ എൻസിഎൽഎടി അംഗീകരിച്ചു. ......
ബെംഗളൂരു ∙ സീരിയൽ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളുരുവിലെ വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. ......
കർണാടകത്തെ നടുക്കം കൊള്ളിച്ച ദാരുണസംഭവമാണ് രേണുകസ്വാമി കൊലക്കേസ്. സൂപ്പർസ്റ്റാർ ദർശൻ, പെൺ സുഹൃത്ത് പവിത്ര ഗൗഡ, പതിനഞ്ചു സഹായികൾ എന്നിങ്ങനെ പതിനേഴ് പ്രതികളാണ് ഈ കേസ്സിൽ. ......
ന്യൂഡർഹി:ഫെഡറൽ തത്വങ്ങളുടെ അതിർവരമ്പുകൾ
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടപ്പിലാക്കാൻ ശ്രമിക്കുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക ശുദ്ധീകരണ' (SIR) നടപടി, സംസ്ഥാനത്തിന്റെ ഫെഡറൽ ഘടനയെയും പൗരൻമാരുടെ മൗലിക അവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് ഡി.എം.കെ സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ നിർണ്ണായകമായ ഒരു നിയമപോരാട്ടമാണ്. ......
ന്യൂഡൽഹി : ഇറക്കുമതി ചെയ്ത വിനോദ ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ട്രാംപോളിനുകളുടെ വർഗ്ഗീകരണത്തെയും മൂല്യനിർണ്ണയത്തെയും സംബന്ധിച്ച് കസ്റ്റംസ് വകുപ്പ് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മോൾസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ, ഏകദേശം 93 ലക്ഷം വരുന്ന നികുതി തർക്കത്തിന് കോടതി വിരാമമിട്ടു.
കോടതിയുടെ നിരീക്ഷണം
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. ......